പ്രകൃതിവിരുദ്ധ ലൈംഗികതയില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ച ബാലനെ ഇരുപതുകാരന്‍ കുത്തിക്കൊന്നു

റായ്പൂര്‍: പ്രകൃതിവിരുദ്ധ ലൈംഗികതയില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ച ബാലനെ ഇരുപതുകാരന്‍ കുത്തിക്കൊന്നു. ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.

പ്രതിയായ പങ്കജ് വിശ്വകര്‍മ കുട്ടിയെ ബിജാഭതാ മുറും ഖനിക്കടുത്തുള്ള വിജനമായ സ്ഥലത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോയിരുന്നു. ഇവിടെവച്ച് കുട്ടി പീഡനശ്രമം എതിര്‍ത്തതോടെ മാരകായുധം ഉപയോഗിച്ച് കുത്തിക്കൊല്ലുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ഒളിപ്പിച്ചതിനുശേഷം കടന്നുകളയുകയും ചെയ്തു. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ നല്‍കിയ പരാതിയിലെ അന്വേഷണത്തിനൊടുവിലാണ് പങ്കജ് അറസ്റ്റിലാവുന്നത്.

Top