St Petersburg explosion: ‘At least 10 dead’ in Russia metro blasts

മോസ്‌കോ: റഷ്യയിലെ സെന്റ്പീറ്റേഴ്സ് ബര്‍ഗിലെ മെട്രോ സ്റ്റേഷനില്‍ ഇരട്ട സ്ഫോടനം. സെന്നായ പ്ലോഷഡ് സ്റ്റേഷനിലാണ് സ്ഫോടനമുണ്ടായത്.

സംഭവത്തില്‍ 10 പേര്‍ മരിക്കുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.സ്‌ഫോടനത്തില്‍ ഒരു ട്രെയിന്റെ വാതില്‍ തെറിച്ചുപോയി.

സ്ഫോടനത്തെ തുടര്‍ന്ന് മൂന്നു സ്റ്റേഷനുകള്‍ അടച്ചു. പോലീസ് സ്ഥലത്തെത്തി പ്രദേശത്തുനിന്ന് ആളുകളെ കൂട്ടത്തോടെ ഒഴിപ്പിച്ചു. സ്ഫോടനം നടക്കുമ്പോള്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ നഗരത്തില്‍ ഉണ്ടായിരുന്നു.

Top