മുടവൂർ സെന്റ് ജോർജ് പള്ളി ഇനി ഓർത്തഡോക്സ് സഭക്ക്

കൊച്ചി ; ഹൈക്കോടതി ഉത്തരവ് പ്രകാരം മുവാറ്റുപുഴ മുടവൂര്‍ സെന്റ് ജോര്‍ജ് പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്ത് ഓർത്തഡോക്സ് സഭയ്ക്ക് കൈമാറി. പൂട്ടിയിട്ടിരുന്ന ഗേറ്റും വാതിലും പൊളിച്ചാണ് വിധി നടപ്പാക്കാനെത്തിയ റവന്യൂസംഘം പള്ളിക്കുള്ളില്‍ കടന്നത്.

തുടര്‍ന്ന് ഓർത്തഡോക്സ് സഭാംഗങ്ങള്‍ പള്ളിക്കുള്ളില്‍ ആരാധന നടത്തി. വിധി നടപ്പാക്കിയതില്‍ സന്തോഷമുണ്ടെന്ന് ഓർത്തഡോക്സ് സഭ അറിയിച്ചു ഭൂരിപക്ഷത്തിന് നീതിനിഷേധിക്കപ്പെട്ടെന്ന് യാക്കോബായ സഭയും പ്രതികരിച്ചു. 365 കുടുംബങ്ങളുടെ ആരാധന സ്വാതന്ത്ര്യമാണ് ഇല്ലാതാക്കിയത് എന്നും യാക്കോബായ സഭ പറഞ്ഞു.

Top