കൊല്ലം ഏരൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍

കൊല്ലം: കൊല്ലം ജില്ലയിലെ ഏരൂരില്‍ പതിനഞ്ച് വയസ്സുകാരന്‍ വാഴക്കൈയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഏരൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ജിഷ്ണു ബാബുവിനെയാണ് വാഴക്കൈയ്യില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീടിനടുത്തുള്ള വയലിലെ വാഴക്കൈയിലാണ് കുട്ടി തൂങ്ങിമരിച്ചത്. പാലക്കാട് ജില്ലയിലെ ഇരട്ടയാലില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെയും ഇന്ന് രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരട്ടയാല്‍ സ്വദേശി രാമചന്ദ്രന്റെയും ലതയുടെയും മകനാണ് മരിച്ച പത്തുവയസ്സുകാരന്‍.

Top