നാല് വിഷയത്തിന് എപ്ലസ് കിട്ടിയില്ല; മകനെ തല്ലിയ പിതാവ് അറസ്റ്റില്‍

arrest

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയ്ക്ക് നാല് വിഷയത്തിന് എപ്ലസ് കിട്ടിയില്ലെന്ന് പറഞ്ഞ് മകനെ തല്ലിയ പിതാവ് അറസ്റ്റില്‍.കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

കിളിമാനൂരിലാണ് സംഭവം നടന്നത്. മകന് എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടുമെന്ന് പിതാവ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ നാല് വിഷയത്തിന് കുട്ടിക്ക് എ പ്ലസ് ലഭിച്ചിരുന്നില്ല. ഫുള്‍ എ പ്ലസ് കിട്ടാത്തതിന്റെ ദേഷ്യത്തില്‍ പിതാവ് മകനെ തല്ലുകയായിരുന്നു.

തുടര്‍ന്ന് കുട്ടിയെ മര്‍ദ്ദിച്ചെന്ന് കാട്ടി മാതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Top