സേ പരീക്ഷയുടെ തീയതി പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് സി. രവീന്ദ്രനാഥ്

exam

തിരുവനന്തപുരം: എസ്.എസ്.എല്‍.സി., എസ്.എസ്.എല്‍.സി. (എച്ച്.ഐ.), ടി.എച്ച്.എസ്.എല്‍.സി., ടി.എച്ച്.എസ്.എല്‍.സി. (എച്ച്.ഐ.), എ.എച്ച്.എസ്.എല്‍.സി. പരീക്ഷകളില്‍ ഉപരിപഠനത്തിന് അര്‍ഹത നേടാത്ത റഗുലര്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് തിരെഞ്ഞടുക്കപ്പെട്ട കേന്ദ്രങ്ങളില്‍വെച്ച് സേ പരീക്ഷ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു. സേ പരീക്ഷയുടെ തീയതി പിന്നീട് പ്രസിദ്ധീകരിക്കും.

പരമാവധി മൂന്ന് വിഷയങ്ങള്‍ക്കുവരെ സേ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ എഴുതാന്‍ കഴിയാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സേ പരീക്ഷയോടൊപ്പം ഈ പരീക്ഷകള്‍ റഗുലറായി എഴുതാന്‍ അവസരം ഉണ്ടാകും.

2018, 2019 വര്‍ഷങ്ങളില്‍ പരീക്ഷയെഴുതി പാസായ എല്ലാ വിദ്യാര്‍ഥികളുടെയും ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് ഡിജി ലോക്കറില്‍ ലഭ്യമാണ്. 2020 ലെ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സേ പരീക്ഷയുടെ ഫലപ്രഖ്യാപനം കൂടി കഴിഞ്ഞ് ലഭ്യമാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകള്‍ 02072020 മതുല്‍ 07072020 വരെ ഓണ്‍ലൈനായി നല്‍കാം.

Top