എസ്എസ്എല്‍സി ഫലം;ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍

sslc

തിരുവനന്തപുരം: എസ്എസ്എല്‍സി വിജയശതമാനം സംബന്ധിച്ച് സ്‌കൂളുകളില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍. ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് വിദ്യാഭ്യാസ ഡയക്ടറുടെ ഈ നിര്‍ദേശം.

405 സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ 1,174 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലാണ് നൂറുശതമാനം വിജയം നേടിയ സ്‌കൂളുകളുടെ എണ്ണം.

Top