എ​സ്എ​സ്എ​ൽ​സി ഫ​ലം ഇത്തവണ മൊ​ബൈ​ൽ ആ​പ്പി​ലും അ​റി​യാം

sslc

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി ഫ​ലം ഐ​ടി@​സ്‌​കൂ​ളി​ന്റെ മൊ​ബൈ​ൽ ആ​പ്പി​ലും ഇത്തവണ ലഭ്യമാകും. വ്യ​ക്തി​ഗ​ത ഫ​ല​ത്തി​നു പു​റ​മെ സ്‌​കൂ​ള്‍-​വി​ദ്യാ​ഭ്യാ​സ ജി​ല്ല-​റ​വ​ന്യൂ​ജി​ല്ലാ ത​ല​ങ്ങ​ളി​ലു​ള്ള ഫ​ല​ത്തി​ന്‍റെ അ​വ​ലോ​ക​ന​വും, വി​ഷ​യാ​ധി​ഷ്ഠി​ത അ​വ​ലോ​ക​ന​ങ്ങ​ളും റി​പ്പോ​ര്‍​ട്ടു​ക​ളും പോ​ര്‍​ട്ട​ലി​ലും മൊ​ബൈ​ല്‍ ആ​പ്പി​ലും ല​ഭ്യ​മാ​കും.

ഗൂ​ഗി​ള്‍ പ്ലേ ​സ്റ്റോ​റി​ല്‍ നി​ന്നും Saphalam 2017 എ​ന്നു ന​ല്‍​കി ആ​പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. ഹൈ​സ്‌​കൂ​ൾ-​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളു​ക​ള്‍​ക്കു പു​റ​മെ ഈ ​വ​ര്‍​ഷം പു​തു​താ​യി ബ്രോ​ഡ്ബാ​ന്‍​ഡ് ഇ​ന്‍റ​ര്‍​നെ​റ്റ് സം​വി​ധാ​നം ല​ഭ്യ​മാ​ക്കി​യ ഒ​ന്‍​പ​തി​നാ​യി​ര​ത്തോ​ളം എ​ൽ​പി-​യു​പി സ്‌​കൂ​ളു​ക​ളി​ലും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഫ​ല​മ​റി​യാ​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ച​താ​യി ഐ​ടി@​സ്‌​കൂ​ള്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ കെ. ​അ​ന്‍​വ​ര്‍ സാ​ദ​ത്ത് അ​റി​യി​ച്ചു. ‌‌

ഐ​ടി@​സ്‌കൂളിന്റെ​ www.results.itschool.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ലൂ​ടെ​യും എ​സ്എ​സ്എ​ൽ​സി ഫ​ലം അ​റി​യാം.

Top