എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണ്ണയം ജൂണ്‍ ഒന്ന് മുതല്‍

exam

തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണ്ണയം ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കും. വിദ്യാഭ്യാസ ഡയറക്ടര്‍ ജനറല്‍ വിളിച്ച യോഗത്തിലാണ് തീരുമാനം. കേന്ദ്രനിര്‍ദേശം വന്ന ശേഷമായിരിക്കും സ്‌കൂളുകള്‍ തുറക്കുന്നതില്‍ തീരുമാനമുണ്ടാകുക.

അതേസമയം ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കും. രാവിലെ 8.30 മുതല്‍ 5.30 വരെയായിരിക്കും ക്ലാസുകള്‍. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ പറ്റാത്തവര്‍ക്ക് മറ്റ് സംവിധാനങ്ങള്‍ ക്രമീകരിക്കുന്നതാണ്.

ഓണ്‍ലൈന്‍ ക്ലാസുകളില്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നുണ്ടെന്ന് അധ്യാപകര്‍ ഉറപ്പാക്കേണ്ടതാണ്. ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് നാല് പീരിയേഡ് ആയി രണ്ട് മണിക്കൂർ ആയിരിക്കും ഒരു ദിവസം ക്ലാസ്. പത്താം ക്ലാസ് വിദ്യാർഥികൾക്ക് മൂന്ന് പീരിയേഡ് ആയി ഒന്നര മണിക്കൂറും മറ്റ് ഹൈസ്‌കൂൾ ക്ലാസുകൾക്ക് രണ്ട് പീരിയേഡ് ആയി ഒരു മണിക്കൂറും ആയിരിക്കും ക്ലാസ്. പ്രൈമറി ക്ലാസുകളിൽ അര മണിക്കൂർ ആയിരിക്കും ക്ലാസ്.

സ്വന്തം വീട്ടില്‍ നിന്ന് ഓണ്‍ലൈനായി പങ്കെടുക്കാനാകാത്ത കുട്ടികള്‍ക്ക് തൊട്ടടുത്ത കോളേജിനെയോ ലൈബ്രറിയയോ ആശ്രയിക്കാവുന്നതാണ്. ഓൺലൈൻ ക്ലാസ് നടത്തിപ്പ് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മാർഗരേഖ പുറത്തിറക്കും.

ലോക്ക്ഡൗണ്‍ മൂലം മാറ്റിവച്ച എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഇന്നലെയാണ് പൂര്‍ത്തിയായത്.

Top