എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ മാറ്റി

തിരുവനനന്തപുരം: ബുധനാഴ്ച തുടങ്ങാനിരുന്ന എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഏപ്രിൽ എട്ടാം തീയതിയിലേക്ക് മാറ്റിവെച്ചു. ഏപ്രില്‍ എട്ട് മുതല്‍ 30 വരെയാണ് പുതുക്കിയ ടൈംടേബിള്‍.ഏപ്രില്‍ 6ന് പോളിങ് അവസാനിച്ച ശേഷം പരീക്ഷ എട്ടിന് ആരംഭിക്കും.

മാ‌ർച്ച് എട്ടാം തീയതിയാണ് എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സ‌ർർക്കാ‍ർ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.അധ്യാപകർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളതിനാൽ പരീക്ഷ ഏപ്രിൽ മാസത്തിലേക്ക് മാറ്റണമെന്നായിരുന്നു ആവശ്യം.

ഹാള്‍ടിക്കറ്റ് വിതരണം ഈയാഴ്ച തുടങ്ങുമെന്നുമാണ് അറിയിച്ചിരുന്നത്. അധ്യാപകരുടെ പരീക്ഷാഡ്യൂട്ടിയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ സ്‌കൂളുകള്‍ നേരത്തെത്തന്നെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഏറ്റെടുക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അപേക്ഷ നല്‍കിയത്.

Top