എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷാ തീയതി ഇന്നറിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളുടെ ടൈംടേബിള്‍ തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ഫോക്കസ് ഏരിയയും തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ച് വിശദാംശങ്ങള്‍ കിട്ടുന്ന മുറക്ക് സര്‍ക്കാറിന്റെ ഉന്നതതല യോഗം ചേര്‍ന്ന് നടപടികള്‍ തീരുമാനിക്കും. സ്‌കൂള്‍ തുറന്നപ്പോള്‍ എങ്ങനെയാണോ വിദ്യാഭ്യാസ വകുപ്പ് പ്രവര്‍ത്തിച്ചത് അതുപോലെ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ വിതരണത്തിലും ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി.

Top