എസ്എസ്എല്‍സി പരീക്ഷകള്‍ മാറ്റിവെയ്ക്കണം; സംസ്ഥാന സര്‍ക്കാര്‍

exam

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍. ഈ മാസം 17 ന് തുടങ്ങുന്ന പരീക്ഷ മാറ്റിവയ്ക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വോട്ടെടുപ്പിന് ശേഷം പരീക്ഷ നടത്തണമെന്നാണ് ആവശ്യം.

അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളതിനാലാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് അനുമതി തേടിയിരിക്കുന്നത്. ഇക്കാര്യം ഇടത് അധ്യാപക സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് ഇലക്ട്രറല്‍ ഓഫീസര്‍ സര്‍ക്കാരിന്റെ കത്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു.

 

Top