എസ്.എസ്.എല്‍.സി പരീക്ഷ ഇന്ന് ആവസാനിക്കും ; ഏപ്രില്‍ 5 ന് മൂല്യനിര്‍ണയം ആരംഭിക്കും

sslc

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷ ഇന്ന് ആവസാനിക്കും. 4,35,142 പേരാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഏപ്രില്‍ 5 ന് മൂല്യനിര്‍ണയം ആരംഭിക്കും.

54 കേന്ദ്രീകൃത ക്യാമ്പുകളിലായി മേയ് രണ്ട് വരെ രണ്ട് ഘട്ടങ്ങളിലായാണ് മൂല്യനിര്‍ണയം നടക്കുന്നത്. ആദ്യഘട്ട മുല്യ നിര്‍ണയം ഏപ്രില്‍ 13ന് അവസാനിക്കും.

രണ്ടാം ഘട്ടം ഏപ്രില്‍ 25ന് ആരംഭിക്കും. ഏപ്രില്‍ അവസാനത്തോടെയോ മേയ് ആദ്യവാരമോ ഫലം പ്രസിദ്ധീകരിക്കും.

Top