ഉത്തരക്കടലാസുകള്‍ റോഡരികില്‍ കണ്ടെത്തിയ സംഭവം; രണ്ട് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

suspened

കോഴിക്കോട്: കോഴിക്കോട് എസ്എസ്എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ റോഡരികില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് അധ്യാപകരെ സസ്പെന്‍ഡ് ചെയ്തു.

പരീക്ഷയുടെ ചുമതലയുള്ള ചീഫ് സൂപ്രണ്ട് പുഷ്പലത, ഡെപ്യൂട്ടി സൂപ്രണ്ട് സണ്ണി ജോസഫ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. നേരത്തെ അന്വേഷണ വിധേയമായി സ്‌കൂള്‍ അറ്റന്‍ഡര്‍ സിബിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

മലയാളം, സംസ്‌കൃതം, അറബിക് പരീക്ഷകളുടെ ഉത്തരക്കടലാസുകളായിരുന്നു റോഡരികില്‍ കണ്ടെത്തിയത്. കായണ്ണ എച്ച്എസ്എസില്‍ നിന്ന് തിരുവനന്തപുരത്തെ മൂല്യനിര്‍ണയ ക്യാമ്പിലേക്ക് അയയ്ക്കാന്‍ വാഹനത്തില്‍ കൊണ്ടുപോയ പേപ്പറാണ് വഴിയില്‍ വീണത്.

Top