എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് 3ന് പ്രഖ്യാപിക്കും

sslc

തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം മെയ് 3ന് നടത്തും. ഫലത്തിന് അംഗീകാരം നല്‍കാനായി പരീക്ഷാ പാസ്‌ബോര്‍ഡ് യോഗം ബുധനാഴ്ച വൈകിട്ട് അഞ്ചിന് ചേരും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കൂടിയായ പരീക്ഷാ കമ്മീഷണര്‍ കെ.വി മോഹന്‍കുമാറിന്റെ അധ്യക്ഷതയിലാണ് എട്ടംഗ ബോര്‍ഡ് യോഗം ചേരുന്നത്.

ഫലപ്രഖ്യാപനത്തിനു മുന്നോടിയായുള്ള പ്രൊസസിംഗ് നടപടികള്‍ തിങ്കളാഴ്ച പൂര്‍ത്തിയായി. ചൊവ്വാഴ്ച പൊതുഅവധി ആയതിനാലാണ് പരീക്ഷാ ബോര്‍ഡ് യോഗം ബുധനാഴ്ചത്തേക്ക് തീരുമാനിച്ചത്.

ടി.എച്ച്.എസ്.എല്‍.സി പരീക്ഷയുടെ അന്തിമ ഫലം ഇതിനോടകം തയ്യാറായിട്ടുണ്ട്. മൂന്നിന് എസ്.എസ്.എല്‍.സിക്കൊപ്പം ഇത് പ്രസിദ്ധീകരിക്കും.

Top