എസ്.എസ്.എല്‍.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും; പി.ആര്‍.ഡി. ലൈവ് ആപ്പിലൂടെ അറിയാം

sslc

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. പരീക്ഷാഫലം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ‘പി.ആര്‍.ഡി. ലൈവ്’ (PRD LIVE) എന്ന മൊബൈല്‍ ആപ്പിലൂടെ ലഭിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ആപ്പിലൂടെ ഫലം വേഗത്തില്‍ അറിയാനായി ക്ലൗഡ് സെര്‍വര്‍ സംവിധാനം തയ്യാറാക്കിയിട്ടുണ്ട്.

Top