എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് പ്രിന്റ് ചെയ്തതില്‍ പിശക്; പരാതിയുമായി കെ. എസ്. യു

ksu strike

തിരുവനന്തപുരം: ഈ അദ്ധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് പ്രിന്റ് ചെയ്തതില്‍ വ്യാപകമായി വന്ന പിശകിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു രംഗത്ത്.

കെ.എസ്.യു സംസ്ഥാന അദ്ധ്യക്ഷന്‍ കെ.എം.അഭിജിത് വിദ്യാഭ്യാസ മന്ത്രിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും ഇതുസംബന്ധിച്ച് പരാതി നല്‍കി.

കണ്ണൂര്‍,കോഴിക്കോട്,തൃശൂര്‍,പാലക്കാട്,മലപ്പുറം ജില്ലകളില്‍ വിതരണം ചെയ്ത സര്‍ട്ടിഫിക്കറ്റുകളില്‍ മിക്കതിലും പ്രിന്റിംഗ് മാഞ്ഞുപോയിരുന്നു.

പഴയ സര്‍ട്ടിഫിക്കറ്റ് പിന്‍വലിച്ച് പുതിയത് വിതരണം ചെയ്യണം. ഗുണനിലവാരം കുറഞ്ഞ പ്രിന്റിംഗ് ആണ് ഇത്തവണ നടന്നിരിക്കുന്നത്. ഇതിന് പിന്നില്‍ അഴിമതിയുണ്ടെന്ന് സംശയിക്കുന്നു. സര്‍ട്ടിഫിക്കറ്റ് അച്ചടിയുമായി ബന്ധപ്പെട്ട മുഴുവന്‍ നടപടികളും വിജിലന്‍സ് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Top