ലോക്ക്ഡൗണ്‍; എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: രാജ്യത്ത് മേയ് 31 വരെ ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റി.

ഈമാസം 26 മുതല്‍ 30 വരെ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടത്താനായി സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയും അത് സംബന്ധിച്ചുള്ള ടൈംടേബിള്‍ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇന്നലെ വൈകുന്നേരം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച മാനദണ്ഡ പ്രകാരം സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കരുതെന്നാണ് നിര്‍ദേശം. ഇതേതുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിയത്.

Top