പൊലീസ് പീഡിപ്പിച്ചെന്ന് പരാതിയുമായി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ നടി ശ്രുതി പട്ടേല്‍

arrest

ചെന്നൈ: പൊലീസ് ലൈംഗികമായും ശാരീരികവുമായി പീഡിപ്പിച്ചെന്ന് പരാതിയുമായി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ നടി ശ്രുതി പട്ടേല്‍. ഇതിനെ തുടര്‍ന്ന് നടി വനിതാ കമ്മിഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

വസ്ത്രങ്ങള്‍ പൂര്‍ണമായി അഴിച്ച് നഗ്‌നയാക്കി അതിന്റെ വീഡിയോ വനിതാ പൊലീസ് ഓഫീസര്‍ ഫോണില്‍ പകര്‍ത്തിയെന്നും പീഡനം പുറത്ത് പറഞ്ഞാല്‍ വീഡിയോ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ശ്രുതി മാധ്യമങ്ങളോട് പറഞ്ഞു.

മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ ആള്‍മാറാട്ടം നടത്തി യുവാക്കളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്നാണ് നടിക്കെതിരെയുള്ള കേസ്. 21 കാരിയായ നടിയുടെ അമ്മയേയും സഹോദരനേയും അച്ഛനായി അഭിനയിച്ചയാളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അടുത്തിടെയാണ് നടി ജാമ്യത്തില്‍ ഇറങ്ങിയത്. തുടര്‍ന്നാണ് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി നടി രംഗത്തെത്തിയത്.

Top