ശ്രിയ റെഡ്ഡിയുടെ ‘അന്‍ടാവെ കാണോം’ ജൂണ്‍ 29 ന് തിയേറ്ററുകളില്‍

sriya

ശ്രിയ റെഡ്ഡി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അന്‍ടാവെ കാണോം ജൂണ്‍ 29 ന് തിയേറ്ററുകളില്‍. നവാഗതനായ വേല്‍മതി സംവിധാനം ചെയ്യുന്ന ചിത്രം ജെ എസ് കെ ഫിലിം കോര്‍പ്പറേഷന്റെ ബാനറില്‍ ജെ സതീഷ് കുമാറാണ് നിര്‍മിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

sriya-1

sriya-1

ശ്രിയയെ കൂടാതെ ചിത്രത്തില്‍ രണ്ട് പുതുമുഖങ്ങളും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെല്ലാം തേനി ഗ്രാമവാസികള്‍ തന്നെയാണ് അഭിനയിച്ചിരിക്കുന്നത് എന്നതും ഈ സിനിമയില്‍ എടുത്തു പറയേണ്ട കാര്യമാണ്.

sriya-2

sriya-2

ശാന്തി എന്ന വളരെ ധൈര്യശാലിയായ സ്ത്രീയായിട്ടാണ് ശ്രിയ എത്തുന്നത്. ശാന്തിയുടെ അന്‍ടാവ് (പാചകത്തിന് ഉപയോഗിക്കുന്ന വലിയ പാത്രം)കാണാതെ പോകുന്നതും അത് ആ ഗ്രാമത്തില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളും അവ പരിഹരിക്കപ്പെടുന്നതുമാണ് അന്‍ടാവെ കാണും എന്ന ചിത്രത്തിന്റെ പ്രമേയം.

Top