സൂര്യ-ഹരി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘അരുവ’ ഉപേക്ഷിച്ചെന്ന്

സംവിധായകന്‍ ഹരിയും നടന്‍ സൂര്യയും ഒന്നിക്കുന്ന ചിത്രമാണ് അരുവ. കോവിഡ് മഹാമാരിക്ക് മുമ്പേ പ്രഖ്യാപിച്ച സിനിമയായിരുന്നു ഇത്. എന്നാല്‍ ചിത്രം ഇപ്പോള്‍ ഉപേക്ഷിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

അരുണ്‍ വിജയെ നായകനാക്കി ഹരി പുതിയ ചിത്രമൊരുക്കുകയാണ്. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വടിവാസല്‍ ആണ് സൂര്യയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. സംവിധായകരായ പാണ്ഡിരാജ്, ശിവ എന്നിവരുടെ ചിത്രത്തിലും സൂര്യ അഭിനയിക്കുന്നുണ്ട്.

Top