ധാര്‍മ്മികതയുണ്ടെങ്കില്‍ ശ്രീറാം രാജിവെച്ച് പുറത്ത് പോകണമെന്ന് ഇപി ജയരാജന്‍

EP Jayarajan

തിരുവനന്തപുരം: സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.മുഹമ്മദ് ബഷീര്‍ കാറിടിച്ച് മരിച്ച കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ വിമര്‍ശിച്ച് ഇപി ജയരാജന്‍.

ഒരു കുറ്റവാളിയെയും സംരക്ഷിക്കുന്ന നയം സര്‍ക്കാരിനില്ലെന്നും ഉദ്യോഗസ്ഥര്‍ക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും ഇപി ജയരാജന്‍ പറഞ്ഞു.

കേരള സമൂഹത്തിന് തന്നെ അപമാനമാണ് ശ്രീറാം വെങ്കിട്ടരാമന്‍. ധാര്‍മ്മികതയുണ്ടെങ്കില്‍ രാജിവെച്ച് പുറത്ത് പോകാനാണ് ശ്രീറാം തയ്യാറാകേണ്ടത്, മന്ത്രി പ്രതികരിച്ചു.

Top