ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടിവ് ഓഫീസര്‍ക്ക് സുപ്രീംകോടതിയുടെ താക്കീത്

ന്യൂഡല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ എന്‍ സതീഷിന് സുപ്രീംകോടതിയുടെ താക്കീത്. രാജകുടുബത്തിനെ അപമാനിക്കാന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ പ്രവര്‍ത്തിക്കരുത്. സ്വന്തം രാഷ്ട്രീയം ക്ഷേത്രഭരണത്തില്‍ കാണിക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ക്ഷേത്രഭരണം സുഗമമായി കൊണ്ടുപോകാന്‍ രാജകുടുംബം സഹകരിക്കണം. 2008 മുതല്‍ 2014 വരെയുള്ള ക്ഷേത്രം ട്രസ്റ്റിന്റെ കണക്കുകള്‍ ഓഡിറ്റിങിന് വിധേയമാക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.

Top