ഇപ്പം കണ്ടാല്‍ ബച്ചേട്ടനെ പോലെണ്ട്…; പുതിയ ഫോട്ടോഷൂട്ടുമായി നടി ശ്രിന്ദ അര്‍ഹാന്‍

കുഞ്ഞിരാമായണം,1983 സിനിമകളിലെ അഭിനയവും ഡയലോഗുകളും കൊണ്ട് പ്രേക്ഷക മനസുകളില്‍ ഇടം പിടിച്ച നടിയാണ് ശ്രിന്ദ അര്‍ഹാന്‍. സിനിമകള്‍ക്ക് പുറമെ മോഡലിംഗ് രംഗത്തും സജീവമാണ് താരം. സോഷ്യല്‍ മീഡിയയില്‍ നിറസാന്നിധ്യമായ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്.

ശ്രിന്ദ തന്നെയാണ് തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്. പുതിയ ലുക്കിലെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ വീണ്ടും സജീവമാകാനുളള തയ്യാറെടുപ്പിലാണ് നടി. വിനയ് ഫോര്‍ട്ട് നായകനാവുന്ന പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ചിത്രത്തിലൂടെയാണ് ശ്രിന്ദ തിരിച്ചെത്തുന്നത്.

Top