മമ്മൂട്ടി ചിത്രം പ്രീസ്റ്റില്‍ ശ്രീനാഥ് ഭാസി ഇല്ല

ടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ച വെച്ച നടനായിരുന്നു ശ്രീനാഥ് ഭാസി. അന്ന ബെന്‍ പ്രധാന കഥാപാത്രമായ കപ്പേളയായിരുന്നു ശ്രീനാഥിന്റെ പുറത്തിറങ്ങിയ അവസാന ചിത്രം. മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രം പ്രീസ്റ്റിലും ശ്രീനാഥ് പ്രധാന വേഷത്തിലെത്തുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ശ്രീനാഥ് ചിത്രത്തില്‍ നിന്ന് പിന്മാറി എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രമാണ് പ്രീസ്റ്റ്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. നിഖില വിമല്‍, സാനിയ ഇയ്യപ്പന്‍, ബേബി മോണിക, ജഗദീഷ്, രമേഷ് പിഷാരടി, അമേയ മാത്യു, വെങ്കിടേഷ്, ടോണി ലൂക്ക എന്നിവരും ചിത്രത്തില്‍ എത്തുന്നുണ്ട്.

സുമേഷ് ആന്റ് രമേഷ്, ഇടിമഴ കാറ്റ്, എന്നിവയാണ് ശ്രീനാഥിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍. അരുണ്‍ കുമാര്‍ അരവിന്ദ്, അമല്‍ നീരദ്, അഭിലാഷ് കുമാര്‍ എന്നിവരുടെ ചിത്രങ്ങളിലും ശ്രീനാഥ് വേഷമിടുന്നുണ്ട്.

Top