‘ചട്ടമ്പിയി’ലെ പ്രെമോ സോങുമായി ശ്രീനാഥ് ഭാസി

ശ്രീനാഥ് ഭാസി നായകനാവുന്ന ‘ചട്ടമ്പി’ സിനിമയുടെ പ്രോമോ സോങ് പുറത്തിറങ്ങി. ഓണപ്പാട്ടായി ഒരുക്കിയിരിക്കുന്ന നാടൻ പാട്ട് ശീലുകൾ അടങ്ങിയ ഗാനത്തിലെ വരികൾ കൃപേഷ് എഴുതി ശേഖർ മേനോൻ സംഗീതം ചെയ്തതാണ്. പാടിയിരിക്കുന്നത് ശ്രീനാഥ് ഭാസി തന്നെയാണ്. ഭീഷ്മപര്‍വ്വത്തിലെ പറുദീസാ ഗാനത്തിന് ശേഷം ഭാസി പാടുന്ന പാട്ടാണ് ഇത്. ആര്‍ട്ട് ബീറ്റ് സ്റ്റുഡിയോസിന്‍റെ ബാനറില്‍ ആസിഫ് യോഗി നിര്‍മ്മിച്ച ചിത്രത്തിന്‍റെ സംവിധാനം അഭിലാഷ് എസ്. കുമാറാണ്.

ശ്രീനാഥ് ഭാസിക്കൊപ്പം ചെമ്പൻ വിനോദ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്‍റണി, മൈഥിലി തുടങ്ങിയവര്‍ ഒന്നിക്കുന്ന ചിത്രം ആർട്ട് ബീറ്റ്സ് സ്റ്റുഡിയോസിന്‍റെ ബാനറിൽ ആസിഫ് യോഗിയാണ്‌ നിർമ്മിക്കുന്നത്. കഥ സംവിധായകനും തിരക്കഥാകൃത്തുമായ ഡോൺ പാലത്തറയുടെതാണ്. തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്നത് അലക്സ് ജോസഫ് ആണ്. ചിത്രം അടുത്ത മാസം തിയറ്ററുകളിൽ എത്തും.

Top