ശ്രീനാഥ് ഭാസി, മുഹ്സിൻ പരാരി ,ശേഖർ മേനോൻ ടീമിന്റെ മ്യൂസിക് വീഡിയോ ‘കോഴിപ്പങ്ക്’ ഒരുങ്ങുന്നു

മലയാളത്തിന്റെ പ്രിയ താരങ്ങളായ ശ്രീനാഥ് ഭാസി, ശേഖർ മേനോൻ എന്നിവരെ അണിനിരത്തി സംവിധായകനും, തിരക്കഥകൃത്തുമായ മൂഹ്സിൻ പരാരിയും,അഭിലാഷ് കുമാറും ചേർന്നൊരുക്കുന്ന  മ്യൂസിക് ആൽബം വരുന്നു . കോഴിപ്പങ്ക് എന്ന പേരിൽ ഒരുങ്ങുന്ന വീഡിയോ കവി സച്ചിദാനന്ദന്റെ അതെ പേരിലുള്ള കൃതിയെ അടിസ്ഥാനമാക്കിയുള്ളതാണ്. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ മുഹ്സിൻ തന്നെയാണ് വാർത്ത പ്രേക്ഷകരെ അറിയിച്ചത്.

‘കോഴിപ്പങ്ക് ‘ എന്ന സച്ചിദാന്ദൻ കവിത അവലംബമാക്കിയുള്ള music video തയാറായ വിവരം ഏറെ സന്തോഷത്തോടെ അറിയിക്കുകയാണ്. വൈകാതെ തന്നെ ദി റയിറ്റിങ് കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെ ‘കോഴിപ്പങ്ക് ‘ റിലീസ് ചെയ്യുന്നതായിരിക്കും. 
കുടുതൽ പാട്ടുകളും പാട്ടുപോലെയുള്ളവകളും ദി റയിറ്റിങ് കമ്പനിയുടെ മറ്റുപലതുകളുംചാനലിൽ നിങ്ങൾക്ക് പ്രതീക്ഷിക്കാം.
ഈ കവിത എനിക്ക് പരിചയപ്പെടുത്തിയ സജിത് കോക്കിരിക്ക് പ്രത്യേക നന്ദി. ചോദിച്ച ഉടനെ കവിത ഉപയോഗിക്കാൻ അനുമതി നൽകിയ സച്ചി മാഷിന് നന്ദി. പ്രഖ്യാപിച്ച് ഏഴു വർഷമായിട്ടും ഇടിക്കിടെ ഓർമ്മിപ്പിച്ച് ഇത് ചെയ്യുവാൻ സമ്മർദ്ദപ്പെടുത്തി എന്റെ inbox ലേക്ക് മെസ്സേജ് അയച്ച എല്ലാവർക്കും നന്ദി.
ഇതാണ് മ്മടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ . ലൈക് ചെയ്യൂ; ഷെയർ ചെയ്യൂ. പ്ലീസ്!.

മുഹ്സിൻ പരാരി കുറിച്ചു. ഒരു പിടി നല്ല ചിത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച മുഹ്‌സിന്റെ മ്യൂസിക് ആൽബവും പുത്തൻ അനുഭവമാകും എന്ന് പ്രതീക്ഷിക്കാം

Top