കശ്മീരില്‍ 3ജി,4ജി ഇന്റര്‍നെറ്റ് നിരോധനം ഈ മാസം 24 വരെ

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ 3ജി,4ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം ഈ മാസം 24 വരെ തുടരും.

എന്നാല്‍ നിലവിലെ 2ജി സേവനങ്ങള്‍ ലഭ്യമാകുമെന്നും സര്‍ക്കാര്‍ അംഗീകരിച്ച 1,400 വെബ് സൈറ്റുകള്‍ മാത്രമാവും 2ജി സേവനത്തില്‍ ലഭ്യമാകുകയെന്നും അധികൃതര്‍ അറിയിച്ചു.

കശ്മീര്‍ താഴ്വാരയിലെ സമാധാനം ഇല്ലാതാക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമം നടത്തുകയാണെന്ന കാരണത്താലാണ് ഇന്റര്‍നെറ്റ് നിയന്ത്രണം കൂടുതല്‍ ദിവസത്തേക്ക് നീട്ടിവച്ചത്. കഴിഞ്ഞമാസം 24 മുതലാണ് 2ജി സേവനം കശ്മീരില്‍ ലഭ്യമായിത്തുടങ്ങിയത്.

Top