സുരക്ഷാ ഭീഷണി വാര്‍ത്തകള്‍ പ്രചരിപ്പിച്ചു; യുഎപിഎ ചുമത്തി ജമ്മുകശ്മീര്‍ പൊലീസ്

ശ്രീനഗര്‍: സമൂഹമാധ്യമങ്ങളിലൂടെ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് യുഎപിഎ ചുമത്തി ജമ്മുകശ്മീര്‍ പൊലീസ്.

ഹുറിയത്ത് നേതാവ് സയിദ് അലി ഗിലാനിയുടെ വീഡിയോ സമൂഹമാധ്യമങ്ങിലൂടെ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി.

പ്രത്യേകപദവി റദ്ദാക്കിയതിന് പിന്നാലെ കശ്മീരില്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വിലക്കിയിരുന്നു. ഈ മാസം 24 വരെ ജമ്മുകശ്മീരില്‍ 3ജി,4ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം നീട്ടിയിരുന്നു.

എന്നാല്‍ നിലവിലെ 2ജി സേവനങ്ങള്‍ ലഭ്യമാകുമെന്നും സര്‍ക്കാര്‍ അംഗീകരിച്ച 1,400 വെബ് സൈറ്റുകള്‍ മാത്രമാവും 2ജി സേവനത്തില്‍ ലഭ്യമാകുകയെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

കശ്മീര്‍ താഴ്‌വരയിലെ സമാധാനം ഇല്ലാതാക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമം നടത്തുകയാണെന്ന കാരണത്താലാണ് ഇന്റര്‍നെറ്റ് നിയന്ത്രണം കൂടുതല്‍ ദിവസത്തേക്ക് നീട്ടിവച്ചത്.

Top