കൊറോണ; ജമ്മുകശ്മീരില്‍ ഒരാള്‍ക്ക് കൂടി സ്ഥിരീകരിച്ചു,ജാഗ്രതാ നിര്‍ദേശം

ശ്രീനഗര്‍: ആഗോളവ്യാപകമായി കൊറോണ വൈറസ് ദിനംപ്രതി പടര്‍ന്ന് പിടിച്ചുകൊണ്ടിരിക്കുകയാണ്‌. ഇപ്പോഴിതാ ജമ്മുകശ്മീരില്‍ ഒരാള്‍ക്ക് കൂടി വൈറസ് സ്ഥിരീകരിച്ചു.

സമീപകാലത്ത് ഇറാനിലേക്ക് യാത്രചെയ്ത 63കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 41 ആയി. വൈറസ് സാധ്യതയുള്ളവരുടെ പട്ടികയില്‍ ഇവര്‍ ഉണ്ടായിരുന്നു. ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

Top