SRINAGAR NIT row- more forces deployed

ശ്രീനഗര്‍: സംഘര്‍ഷാവസ്ഥ തുടരുന്ന ശ്രീനഗര്‍ എന്‍ഐടിയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു. 1500 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കൊളേജില്‍ 600 ഓളം സമാന്തര സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. അതായത് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു സൈനികന്‍ എന്ന നിലയ്ക്കാണ് സൈനികരെ വിന്യസിച്ചിരിക്കുന്നത്. ഇതാദ്യമായാണ് രാജ്യത്ത് ഇത്രയധികം സൈനികരെ ഒരു കൊളേജില്‍ വിന്യസിക്കുന്നത്.

സിആര്‍പിഎഫിന്റെ രണ്ട് കമ്പനി സൈനികരും മൂന്ന് കമ്പനി സഹസ്ത്ര സീമാ ബല്‍ സൈനികരും കൊളേജില്‍ നേരത്തെ വിന്യസിച്ചിരുന്നു. കൊളേജില്‍ സൈന്യത്തെ വിന്യസിക്കുന്നതില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും എതിര്‍പ്പുണ്ട്. എന്നാല്‍ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുകയെന്നതാണ് തങ്ങളുടെ കടമയെന്ന് ഡെപ്യൂട്ടി ഉപമുഖ്യമന്ത്രി നിര്‍മല്‍ സിംഗ് പറഞ്ഞു.

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച വെസ്റ്റ് ഇന്‍ഡീസിന്റെ വിജയം ഒരുകൂട്ടം കശ്മീരി വിദ്യാര്‍ത്ഥികള്‍ ആഘോഷിച്ചതിനെ തുടര്‍ന്നാണ് കൊളേജില്‍ സംഘര്‍ഷം ആരംഭിച്ചത്. പടക്കം പൊട്ടിച്ച് ആഘോഷിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രതിഷേധവുമായി ഒരുവിഭാഗം വിദ്യാര്‍ത്ഥികള്‍ രംഗത്തു വന്നു. വാക്കു തര്‍ക്കം സംഘര്‍ഷമായി. സംഘര്‍ഷം അതിരുവിട്ടതോടെ സിആര്‍പിഎഫ് സ്ഥലത്തെത്തി.

Top