ഇന്ത്യ-പാക് മത്സരം സംഘമായി കാണുന്നതിന് ശ്രീനഗര്‍ എന്‍ഐടിയില്‍ വിലക്ക്

ശ്രീനഗർ: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ന് നടക്കുന്ന ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം വിദ്യാർത്ഥികൾ സംഘമായി ഇരുന്ന് കാണുന്നതിന് ശ്രീനഗറിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(എൻഐടി) വിലക്കേർപ്പെടുത്തി. മത്സരസമയത്ത് ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾ മുറികളിൽ തുടരണമെന്നും സംഘമായി ഇരുന്ന് കാണാൻ ശ്രമിക്കരുതെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഡീൻ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

സംഘമായി ഇരുന്ന് കളി കണ്ടുവെന്ന് ബോധ്യപ്പെട്ടാൽ 5000 രൂപ പിഴ ഈടാക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. നടക്കുന്ന സമയത്ത് വിദ്യാർത്ഥികൾ അവരുടെ മുറികളിൽ മാത്രം തുടരണമെന്നും മറ്റ് വിദ്യാർത്ഥികളെ മുറികളിൽ പ്രവേശിപ്പിക്കരുതെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. നിർദ്ദേശം ലംഘിച്ച് ഏതെങ്കിലും വിദ്യാർത്ഥികളുടെ മുറിയിൽ സംഘമായിരുന്നു കളി കണ്ടാൽ ആ മുറിയിൽ താമസിക്കുന്ന വിദ്യാർത്ഥിയിൽ നിന്ന് 5000 രൂപ പിഴ ഈടാക്കും.

Top