ശ്രീനഗറില്‍ ഏറ്റുമുട്ടല്‍; സിആര്‍പിഎഫ് ജവാന് വീരമൃത്യു,രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ശ്രീനഗറിലുണ്ടായ വെടിവെപ്പില്‍ സി.ആര്‍.പി.എഫ് ജവാനും രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു. ശ്രീനഗറിലെ പരിം പൊരയിലാണ് ആക്രമണമുണ്ടായത്.

ചെക്ക്‌പോസ്റ്റിലുണ്ടായിരുന്ന സൈനികര്‍ക്കെതിരെ കാറില്‍ സഞ്ചരിക്കുകയായിരുന്ന തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍ സി.ആര്‍.പി.എഫ് സൈനികര്‍ നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു.

Top