കടലില്‍ മുങ്ങിപ്പോയ ആനകളെ ശ്രീലങ്കന്‍ നാവികസേന രക്ഷപ്പെടുത്തി ; വീഡിയോ

കൊളംബൊ: കടലില്‍ മുങ്ങിപ്പോയ രണ്ട് ആനകളെ ശ്രീലങ്കന്‍ നാവികസേന രക്ഷപ്പെടുത്തി.

ശ്രീലങ്കന്‍ തീരത്ത് നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ അകലെ അധികം ആഴമില്ലാത്ത കായല്‍ ഭാഗത്താണ്‌ ആനകള്‍ അപകടത്തില്‍പ്പെട്ടത്.

നേവിയുടെ ഡൈവിങ് ടീമും പെട്രോളിങ് ബോട്ടുകളും ഏറെ ശ്രമകരമായാണ് ആനകളെ കരയിലെത്തിച്ചത്. തീരത്തെത്തിച്ച ശേഷം ആനകള്‍ ട്രിങ്കോമലി ജില്ലയിലെ കാട്ടിലേക്ക് കയറിപ്പോയതായി നാവികസേന വ്യക്തമാക്കി.

നാവിക സേനയുടെ പെട്രോളിങ് ബോട്ടുകള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് ആനകളെ ഇത്തരത്തില്‍ രക്ഷപെടുത്തുന്നത്.

Top