ഇന്ത്യക്കെതിരായ ശ്രീലങ്കൻ ടി-20 ടീമിനെ പ്രഖ്യാപിച്ചു

ന്ത്യക്കെതിരായ ടി-20 പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. യുവ ബാറ്റർ അവിഷ്ക ഫെർണാണ്ടോ, ഓൾറൗണ്ടർ രമേഷ് മെൻഡിസ്, പേസർ നുവാൻ തുഷാര, ബാറ്റർ ഭാനുക രാജപക്സ എന്നിവർക്ക് ടീമിൽ ഇടം നേടാനായില്ല. ഭാനുക ഒഴികെയുള്ള താരങ്ങൾ പരുക്കേറ്റതിനാലാണ് ടീമിൽ ഉൾപ്പെടാതിരുന്നത്. ഭാനുകയ്ക്ക് ഫിറ്റ്നസ് തിരിച്ചടിയാവുകയായിരുന്നു.

23കാരനായ അവിഷ്ക ഫെർണാണ്ടോ കാൽമുട്ടിനു പരുക്കേറ്റ് വിശ്രമത്തിലാണ്. രമേഷ് മെൻഡിസിൻ്റെ കൈവിരലിനു പരുക്കേറ്റപ്പോൾ നുവാൻ തുഷാരയുടെ മസിലിനാണ് പരുക്ക്. ജനുവരിയിൽ രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഭാനുക രാജപക്സ പിന്നീട് തീരുമാനം പിൻവലിച്ചിരുന്നു.

Top