ക്രിസ്ത്യൻ ദേവാലയങ്ങളുടെ സുരക്ഷ ശക്തമാക്കി ശ്രീലങ്കൻ സർക്കാർ

കൊളംമ്പോ : ഈസ്റ്ററിന്റെ പശ്ചാത്തലത്തിൽ ക്രിസ്ത്യൻ ദേവാലയങ്ങളിൽ ശക്തമായ സുരക്ഷ ഒരുക്കി ശ്രീലങ്കൻ സർക്കാർ. ഭീകരാക്രമണ സാദ്ധ്യത കണക്കിലെടുത്താണ് നടപടി. വിവിധയിടങ്ങളിലെ പ്രശസ്ത ക്രിസ്ത്യൻ പള്ളികളിലായി ഏകദേശം 12,000 സേനാംഗങ്ങളെയാണ് വിന്യസിച്ചിരിക്കുന്നത്.

നെഗംബോ, ചില, ബട്ടികാലോവ എന്നിവിടങ്ങളിലെ പള്ളികളിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ആകെ 316 പള്ളികളാണ് ഇവിടങ്ങളിൽ ഉള്ളത്. കര, നാവിക, വ്യോമ സേനകളിൽ നിന്നുള്ള 2,542 ഉദ്യോഗസ്ഥരും, 9350 പോലീസ് സേനാംഗങ്ങളുമാണ്  ക്രിസ്ത്യൻ പള്ളികൾക്ക് കാവൽ നിൽക്കുന്നത്.

2019 ലെ ഇസ്റ്റർ ദിനത്തിൽ രാജ്യത്തെ ക്രിസ്ത്യൻ പള്ളികളിൽ വ്യാപകമായി ഭീകരാക്രമണങ്ങൾ നടന്നിരുന്നു. സംഭവത്തിൽ 11 ഇന്ത്യക്കാരുൾപ്പെടെ 270 പേർ കൊല്ലപ്പെടുകയും, 500 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഈസ്റ്റർ പ്രമാണിച്ച് പള്ളികളിൽ സർക്കാർ സുരക്ഷ ശക്തമാക്കിയത്.

Top