ലങ്കക്കെതിരെ ഇന്ത്യയെ നയിക്കേണ്ടത് ഹാർദിക് പാണ്ഡ്യ ആയിരുന്നുവെന്ന് ദൊഡ്ഡ ഗണേഷ്

ശ്രീലങ്കക്കെതിരെയുള്ള മത്സരത്തിൽ ഇന്ത്യയെ ശിഖർ ധവാൻ നയിക്കുമെന്ന് ബിസിസിഐ പ്രഖ്യാപിച്ചിരിന്നു. നായകനായിശിഖർ ധവാനെ പ്രഖ്യാപിച്ചതിൽ വിയോജിപ്പ് പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം ദൊഡ്ഡ ഗണേഷ്. ഭുവനേശ്വർ കുമാറിനെ ഉപനായകനായി പ്രഖ്യാപിച്ചതിൽ അത്ഭുതം തോന്നിയെന്നും ഗണേഷ് സ്പോർട്സ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇരുപതംഗ ഇന്ത്യൻ ടീമിനെയാണ് പര്യടനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഹാർദിക് പാണ്ഡ്യയുടെ പേരും നായകസ്ഥാനത്തേക്ക് പറഞ്ഞ് കേട്ടിരുന്നു

കർണാടക താരം മനീഷ് പാണ്ഡെയെ ടീം ഇന്ത്യയുടെ ക്യാപ്റ്റനാക്കണമായിരുന്നുവെന്നാണ് ഗണേഷ് അഭിപ്രായപ്പെടുന്നത്. പ്രാദേശിക ക്രിക്കറ്റിൽ മികച്ച റെക്കോർഡുള്ള നായകനാണ് പാണ്ഡെ. ഇന്ത്യ എയെ നയിച്ച് പരിചയമുള്ള താരം ഇന്ത്യൻ ടീമിനോടൊപ്പം നിരവധി ടൂറുകളിൽ ഉണ്ടായിട്ടുണ്ടെന്നും ഗണേഷ് പറഞ്ഞു. “മോശം ഫിറ്റ്നസുള്ള ഭുവനേശ്വർ കുമാറിനെ എങ്ങനെയാണ് ഉപനായകനാക്കിയത്. ഇംഗ്ലണ്ട് പര്യടനത്തിൽ ബാക്ക് അപ്പ് താരമായി ശിഖർ ധവാനെ വിളിച്ചാൽ മനീഷ് പാണ്ഡെയാണ് ഇന്ത്യയെ നയിക്കേണ്ടത്,” ഗണേഷ് കൂട്ടിച്ചേർത്തു.

Top