ശ്രീലങ്കക്കെതിരായ മൂന്നാം ടി-20യില്‍ ഇന്ത്യക്ക് 147 റണ്‍സ് വിജയലക്ഷ്യം

ശ്രീലങ്കക്കെതിരായ മൂന്നാം ടി-20യില്‍ ഇന്ത്യക്ക് 147 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 146 റണ്‍സ് നേടി. 74 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ക്യാപ്റ്റന്‍ ദാസുന്‍ ഷനകയാണ് ശ്രീലങ്കയുടെ ടോപ്പ് സ്‌കോറര്‍. ഇന്ത്യക്കായി ആവേശ് ഖാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. ഇന്ത്യയുടെ ഓപ്പണിംഗ് ബൗളര്‍മാരായ മുഹമ്മദ് സിറാജും ആവേശ് ഖാനും ശ്രീലങ്കയെ വിറപ്പിച്ചപ്പോള്‍ ആദ്യ നാല് ഓവറില്‍ തന്നെ ശ്രീലങ്കയ്ക്ക് 3 വിക്കറ്റ് നഷ്ടമായി. ദനുഷ്‌ക ഗുണതിലക (0) സിറാജിന്റെ പന്തില്‍ പ്ലെയ്ഡ് ഓണ്‍ ആയപ്പോള്‍ പാത്തും നിസ്സങ്കയെയും (1) ചരിത് അസലങ്കയെയും (4) ആവേശ് വീഴ്ത്തി. ഇരുവരെയും യഥാക്രമം വെങ്കടേഷ് അയ്യരും സഞ്ജു സാംസണുമാണ് പിടികൂടിയത്. വെറും 18 റണ്‍സാണ് പവര്‍പ്ലേയില്‍ ശ്രീലങ്കയ്ക്ക് നേടാന്‍ കഴിഞ്ഞത്.

 

Top