ബംഗ്ലാദേശിന്റെ പരാജയം ആഘോഷിക്കുന്ന ലങ്കന്‍ ആരാധകന്റെ നാഗ നൃത്തം വൈറലാകുന്നു

NEWS

കൊളംബോ: നിദാഹാസ് ത്രിരാഷ്ട ക്രിക്കറ്റില്‍ ഫൈനലില്‍ ഇന്ത്യ,  ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയതില്‍ ഏറ്റവും കൂടുതല്‍ ആഘോഷിച്ചും സന്തോഷിച്ചതും ലങ്കന്‍ ആരാധകരാണ്.

ആദ്യ മത്സരത്തില്‍ ലങ്കയെ പരാജയപ്പെടുത്തി അവരെ കളിയാക്കുന്ന തരത്തില്‍ ബംഗ്ലാദേശ് താരങ്ങള്‍ നടത്തിയ നാഗ നൃത്തം അവരെ ഒരു പാടു വേദനിപ്പിച്ചിരുന്നു. കളിക്കളത്തില്‍ കളിക്കിടയിലും, ശേഷവും ഇരു താരങ്ങളും തര്‍ക്കമുണ്ടാവുകയും ചെയ്തിരുന്നു.

ഇന്ത്യ തോറ്റിരുന്നെങ്കില്‍ അതേറെ വേദനിപ്പിക്കുക ലങ്കന്‍ ആരാധകരെ ആയിരുന്നേനെ. ലങ്കന്‍ മണ്ണില്‍ ദിനേശ് കാര്‍ത്തിക് നേടിയ തകര്‍പ്പന്‍ വിജയത്തെ ഇന്ത്യയുടെയും ലങ്കയുടെയും ആരാധകര്‍ നാഗ നൃത്തം ചവിട്ടിയാണ് ആഘോഷിച്ചത്.

ഈ ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ പിന്നീട് സോഷ്യല്‍മീഡിയ ഏറ്റെടുക്കുകയായിരുന്നു.ഇന്ത്യയുടെ വിജയത്തേക്കാളുപരി ബംഗ്ലാദേശിന്റെ തോല്‍വിയാണ് അവര്‍ ആഘോഷിച്ചത്. ലങ്കന്‍ ആരാധകന്‍ മതിമറന്ന് ചവിട്ടുന്ന ചുവടുകള്‍ സമൂഹമാധ്യമങ്ങളിലാകെ വൈറലായി മാറിയിരിക്കുകയാണ്.

Top