ശ്രീലങ്കയിൽ ബസ് അപകടത്തിൽ പെട്ടു ; 14 മരണം

കൊളംബോ ; മധ്യ ശ്രീലങ്കയിൽ ബസ് അപകടത്തിൽ പെട്ട് 14 പേർ മരിച്ചു. 31 പേർക്ക് പരുക്കേറ്റു.തലസ്ഥാനമായ കൊളംബോയുടെ 240 കിലോമീറ്റർ കിഴക്ക് പസാരയിലെ മോണരാഗല- ബദുല്ല റോഡിൽ ബസ് നിയന്ത്രണം വിട്ടതിനെ തുടർന്ന് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം. 70 ഓളം യാത്രക്കാർ ബസ്സിലുണ്ടായിരുന്നു.

പ്രാഥമിക അന്വേഷണത്തിൽ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്നും പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും പോലീസ് വക്താവ് ഡി ഐ ജി അജിത് രോഹാന പറഞ്ഞു. അപകടത്തിൽ ബസ് ഡ്രൈവറും മരിച്ചു.

Top