ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ശ്രീലങ്കയിലും വിലക്ക്

കൊളംബോ: ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷം. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ശ്രീലങ്ക. യുകെ, യുഎഇ, ഓസ്ട്രേലിയ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ നേരത്തേ
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്  വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീലങ്കയും ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത്

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ശ്രീലങ്കയില്‍ ഇറങ്ങാനാകില്ല. ശ്രീലങ്കന്‍ സിവില്‍ ഏവിയേഷന്‍ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്‌. ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സിനയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ശ്രീലങ്കന്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന നിര്‍ദേശം പ്രസിഡന്‍റ് ഗോതബായ രാജപക്സെ നല്‍കിയിട്ടുണ്ടെന്ന് ടൂറിസം വകുപ്പ് മന്ത്രി പ്രസന്ന രണതുംഗ അറിയിച്ചു.

Top