കൊല്‍ക്കത്ത ടെസ്റ്റ് സമനിലയില്‍ ; കൊഹ്‌ലിക്ക് തകര്‍പ്പന്‍ സെഞ്ച്വറി

കൊല്‍ക്കത്ത: കൊല്‍ക്കത്ത ടെസ്റ്റിന്റെ അഞ്ചാം ദിനത്തില്‍ ഇന്ത്യന്‍ പേസര്‍മാരുടെ മികവില്‍ ശ്രീലങ്ക സമനില വഴങ്ങി.

സ്‌കോര്‍ ഇന്ത്യ: 172 & 352/8. ശ്രീലങ്ക: 294 & 75/7.

ലങ്കന്‍ പേസര്‍മാരുടെ മികവിനെ നിഷ്പ്രഭമാക്കി കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി ഇന്ത്യ ഡിക്ലയര്‍ ചെയ്തിരുന്നു.

എട്ടിനു 352 റണ്‍സെന്ന നിലയില്‍ കളിയവസാനിപ്പിച്ച ഇന്ത്യ, ശ്രീലങ്കയ്ക്കു വച്ചുനീട്ടിയത് 231 റണ്‍സിന്റെ വിജയലക്ഷ്യമാണ്.

119 പന്തില്‍ 12 ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെടെ 104 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ഓപ്പണര്‍മാരായ കെ.എല്‍. രാഹുല്‍ (79), ശിഖര്‍ ധവാന്‍ (94), ചേതേശ്വര്‍ പൂജാര (22) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു.

രഹാനെ റണ്ണൊന്നുമെടുക്കാതെയും ജഡേജ ഒന്‍പതു റണ്‍സുമെടുത്തും പുറത്തായി.

നാലാം ദിനം പേസര്‍മാരുടെ കരുത്തില്‍ ശ്രീലങ്കയെ 294 റണ്‍സിനു പുറത്താക്കിയശേഷം രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടിയിരുന്നു.

Top