‘ശ്രീകൃഷ്ണ@ജിമെയില്‍ ഡോട് കോം’; ഭാവനയുടെ പുതിയ ചിത്രം, ട്രെയിലര്‍ പുറത്തിറങ്ങി

ഭാവന നായികയായെത്തുന്ന കന്നഡ ചിത്രം ‘ശ്രീകൃഷ്ണ@ജിമെയില്‍ ഡോട് കോം’ ട്രെയിലര്‍ റിലീസ് ചെയ്തു. ഡാര്‍ലിങ് കൃഷ്ണയാണ് ചിത്രത്തില്‍ നായകന്‍. അഭിഭാഷകയുടെ വേഷത്തിലാണ് ഭാവന എത്തുന്നത്.

നാഗശേഖര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് അര്‍ജുന്‍ ജന്യയാണ്. കവിരാജ് ആണ് പുതിയ ചിത്രത്തിന്റെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്.

സന്ദേശ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. സത്യ ഹെഗ്ഡെ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

 

Top