ബോളിവുഡ് താരറാണി ശ്രീദേവിയുടെ ‘മോം’ അർമേനിയയിൽ പ്രദർശിപ്പിക്കാനൊരുങ്ങുന്നു

Sridevi's 'Mom

ബോളിവുഡിന്റെ സ്വന്തം താരറാണി ശ്രീദേവി അഭിനയിച്ച ‘മോം’ അർമേനിയയിൽ പ്രദർശിപ്പിക്കാനൊരുങ്ങുന്നു. ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം ശ്രീദേവി വീണ്ടും നായികയായ ‘മോം’ ഭർത്താവ് ബോണി കപൂറിന്റെ നിർമ്മാണത്തിൽ ഇറങ്ങിയ ചിത്രമാണ്.

രവി ഉദയാർ സംവിധാനം ചെയ്ത സിനിമയില്‍ നവാസുദ്ദീന്‍ സിദ്ദിഖിയും അക്ഷയ് ഖന്നയും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. കഴിഞ്ഞ നവംബറിൽ റഷ്യയിലെ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു. അർമേനിയയിലെ ഏറ്റവും വലിയ സിനിമാ തീയേറ്ററായ മോസ്കോ സിനിമയിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

അർമേനിയയിലെ ഇന്ത്യൻ എംബസി നടത്തുന്ന ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. ഈ വർഷം ബാഹുബലി ഉൾപ്പടെയുള്ള ചിത്രങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ട്. റിപ്പബ്ലിക്ക് ദിനത്തിലാണ് ഫിലിം ഫെസ്റ്റിവലിൽ സംഘടിപ്പിച്ചിരിക്കുന്നത്.

Top