ശ്രീദേവിയുടെ വേര്‍പാടില്‍ വിറങ്ങലിച്ച് ബോളിവുഡ് ലോകം ; അനുശോചനം അറിയിച്ച് താരങ്ങള്‍

sridevi

മുംബൈ: ബോളിവുഡ് നടി ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തില്‍ ഞെട്ടിത്തരിച്ച് സിനിമ ലോകം. ബോളിവുഡിലും തമിഴിലും തെലുങ്കിലും മലയാളത്തിലും സജീവമായിരുന്ന ശ്രീദേവിക്ക് അമിതാഭ് ബച്ചന്‍, പ്രിയങ്ക ചോപ്ര, സുസ്മിത സെന്‍, സിദ്ധാര്‍ഥ് മല്‍ഹോത്ര, റിതേഷ് ദേശ്മുഖ് തുടങ്ങിയവരും മുന്‍നിര താരങ്ങളും സാമൂഹ്യ മാധ്യമമായ ട്വിറ്ററിലൂടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

‘എന്തുകൊണ്ടാണെന്നറിയില്ല, വല്ലാത്തൊരു അസ്വസ്ഥത തോന്നുന്നു’ – അമിതാഭ് ബച്ചന്‍ കുറിച്ചു.

‘വാക്കുകളില്ല, ശ്രീദേവിയെ സ്‌നേഹിച്ച എല്ലാവരോടും അനുശോചനം അറിയിക്കുന്നു. ഇതൊരു അന്ധകാര ദിവസമാണ്. അവരുടെ ആത്മാവിന് നിത്യശാന്തി നേരുന്നു’ പ്രിയങ്ക ചോപ്ര കുറിച്ചു.

ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയില്‍ എത്തിക്കും. യു എ ഇയിലെ റാസല്‍ഖൈമയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രി 11.30 ഓടെ ആയിരുന്നു നടിയുടെ മരണം.Related posts

Back to top