ശ്രീദേവിയുടെ ജന്മദിനത്തില്‍ മനോഹരമായ ഫോട്ടോ പങ്ക് വെച്ച് ജാന്‍വി കപ്പൂര്‍

ന്യൂഡല്‍ഹി : ബോളിവുഡ് താരറാണിയായിരുന്ന അന്തരിച്ച പ്രശസ്ത നടി ശ്രീദേവിയുടെ ജന്മദിനത്തില്‍ മനോഹരമായ ഫോട്ടോ പങ്ക് വെച്ച് മകള്‍ ജാന്‍വി കപൂര്‍. ശ്രീദേവിയും ബോണി കപൂറും ജാന്‍വിയും കൂടിയുള്ള മനോഹരമായ ഫോട്ടോയാണ് അമ്മയുടെ ജന്മദിനത്തില്‍ 21 കാരിയായ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെച്ചിരിക്കുന്നത്.

ഇത് ആദ്യമായല്ല ജാന്‍വി തന്റെ അമ്മയോടുള്ള സ്‌നേഹം പ്രകടമാക്കുന്നത്. തന്റെ ആദ്യ ചിത്രം ധടക് അമ്മയ്ക്കായി താരം സമര്‍പ്പിച്ചിരുന്നു.

ഫെബ്രുവരി 24 ന് ദുബായില്‍ വെച്ചാണ് ശ്രീദേവി അന്തരിച്ചത്. ശ്രീദേവിയുടെ 55ാം ജന്മദിനമാണ് ഇന്ന്‌.

Top