പ്രിയ വാര്യയുടെ ശ്രീദേവി ബംഗ്ലാവിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി

പ്രിയ പ്രകാശ് വാര്യരുടെ ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. പ്രഖ്യാപനം മുതൽ വിവാദത്തിൽ ഇടം നേടിയ ചിത്രമാണ് ശ്രീദേവ് ബം​ഗ്ലാവ്. മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഒരു ബോളിവുഡ് നായികയുടെ ജീവിതമാണ് ചിത്രം പറയുന്നത്. അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതവുമായി ഈ സിനിമയ്ക്ക് ബന്ധമുണ്ട് എന്ന അഭ്യൂഹങ്ങൾ ഇതിനോടകം തന്നെ ഉയർന്നിരുന്നു. അതുകൊണ്ട് തന്നെ ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂര്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

 

യുവനടി പ്രിയ വാര്യയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് ശ്രീദേവി ബംഗ്ലാവ്. അർബാസ് ഖാൻ, പ്രിയാൻഷു ചാറ്റർജി, അസീം അലി ഖാൻ, മുകേഷ് റിഷി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

Top