ശ്രീവരാഹം കൊലപാതകം: മുഖ്യപ്രതിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി

crime

തിരുവനന്തപുരം: ശ്രീവരാഹത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. സംഭവത്തില്‍ പിടിയിലായ രണ്ട് പേരുടെ അറസ്റ്റ് ഇന്നലെ പോലീസ് രേഖപെടുത്തിയിരുന്നു. യുവാവിനെ കൊലപെടുത്തിയ മയക്കുമരുന്ന് സംഘാഗംമായ അര്‍ജ്ജുനെ പിടികൂടുന്നതിനായി പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു.

ശ്യാമിനെ കുത്തിയ സംഭവത്തില്‍ മനോജ്, രജിത്ത് എന്നീവരെ പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അര്‍ജ്ജുന്‍ പോകാന്‍ സാധ്യതയുളള ,സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.

മദ്യപിക്കുകയായിരുന്ന പ്രതികളുമായി ഉണ്ടായ വാക്കുതര്‍ക്കമാണ് ശ്രീവരാഹം സ്വദേശി ശ്യാമിന്റെ കൊലപാതകത്തില്‍ കലാശിച്ചത്.

Top