Sri Sri Ravishankar – notice

ന്യൂഡല്‍ഹി: ശ്രീ ശ്രീ രവിശങ്കറിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ നോട്ടീസ്. ലോക സാംസ്‌കാരികോത്സവുമായി ബന്ധപ്പെട്ട് ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷനു പിഴ ചുമത്തിയത് രാഷ്ട്രീയ പ്രേരിതമാണെന്ന ശ്രീ ശ്രീയുടെ പ്രസ്താവനയിലാണ് നോട്ടീസ്. മേയ് 25നു മുമ്പ് നോട്ടീസിനു മറുപടി നല്‍കാനും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു.

മാര്‍ച്ച് ഒമ്പതിന് യമുനാ നദീ തീരത്ത് സംഘടിപ്പിച്ച ലോക സാംസ്‌കാരികോത്സവുമായി ബന്ധപ്പെട്ടുണ്ടായ നാശനഷ്ടങ്ങളുടെപേരില്‍ ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന് ദേശീയ ഹരിത ട്രൈബ്യൂണല്‍ അഞ്ചുകോടി രൂപ പിഴ ചുമത്തിയിരുന്നു. ഇതിനെ വിമര്‍ശിച്ചാണ് ശ്രീ ശ്രീ രംഗത്തെത്തിയത്.

Top