Sri Sri Ravi Shankar Sent Peace Message To ISS,

അഗര്‍ത്തല: ഐഎസുമായി സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച യോഗാചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന് ഐഎസിന്റെ ഭീഷണി. സമാധാന സന്ദേശമയച്ച ശ്രീ ശ്രീ രവിശങ്കറിന് ഐഎസ് തീവ്രവാദികള്‍ തലയറുത്ത മനുഷ്യന്റെ ചിത്രം തിരിച്ചയച്ചു. ഇക്കാര്യം രവിശങ്കര്‍ തന്നെയാണ് അറിയിച്ചത്.

ഇറാഖിലെയും സിറിയയിലെയും ഐഎസ് തീവ്രവാദികളുമായി സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് താന്‍ അറിയിച്ചിരുന്നു. എന്നാല്‍ അവര്‍ അതിന തയ്യാറല്ല എന്നാണ് ചിത്രം അയച്ചതിലൂടെ സൂചിപ്പിക്കുന്നത്. അതിനാല്‍ ഈ സമാധാന ചര്‍ച്ചയ്ക്കുള്ള ശ്രമം ഇവിടെ അവസാനിക്കുകയാണെന്ന് വിശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള സമാധാന സംഭാഷണങ്ങള്‍ക്ക് അവര്‍ തയ്യാറല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ സര്‍ക്കാരുമായും പ്രക്ഷോഭകാരികളുമായും സമാധാന സംഭാഷണങ്ങള്‍ക്ക് എത്തിയതായിരുന്നു രവിശങ്കര്‍. ത്രിപുരയില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിലാണ് അദ്ദേഹം ഇപ്പോള്‍.

Top